ഇപ്പോൾ വായിക്കുന്നത് ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച വി. ആർ സുധീഷിന്റെ "പ്രിയപ്പെട്ട കഥകൾ" ആണ്. വായിക്കാൻ ഈ പുസ്തകം കയ്യിലെടുത്തിട്ട് രണ്ടാഴ്ചയോളമായിയെന്ന് തോന്നുന്നു. 3 കഥകളെ ഇനിയുമായുള്ളൂ. വംശാനന്തര തലമുറയും, കല്ലേരിയെലെത്തുന്ന തപാൽക്കാരനും പ്രിയപ്പെട്ട കഥകളിലെത്തിയത്തിൽ അദ്ഭുതമില്ലെന്ന് തോന്നുന്നു.
ഐ. ടി. പി. എല്ലിൽ സ്ഥിരമായി ഇരുന്നു ഭക്ഷണം കഴിക്കുന്ന ഫുഡ് കോർട്ട് പൂട്ടി. അടുത്തുള്ള ഫുഡ് കോർട്ടിലിരുന്ന് വീട്ടിൽ നിന്ന് കൊണ്ട് പോകുന്ന ടിഫിൻ ബോക്സിൽ നിന്ന് കഴിച്ച് കൂട. അത് കൊണ്ട് ഓഫീസിന്റെ അടഞ്ഞ വാതിലിന് മുൻപിൽ എട്ടരക്ക് തന്നെയെത്തും. നസീം വന്ന് വാതിൽ തുറക്കുന്നത് വരെ അര മണിക്കൂർ സമയം ഈയിടെയുണ്ട്. അതാണ് പുതിയ വായനാ സമയം. വ്യാഴാഴ്ച നസീമിനെ കാത്ത് നിന്ന അര മണിക്കൂറിൽ "ഭൂമിയിലെ വീട്" ഇൽ നിന്നും ഈ വരികൾ വായിച്ചു.
"പക്ഷെ മുറിയിൽ അവൾ ഏകയാണ്, തൊട്ടടുത്ത മുറിയിലുള്ളവരെല്ലാം ഉറക്കമായിരിക്കുന്നു. നിലാവുള്ള രാത്രി പോലും അവളുടെ മൊഴികൾക്കായി കാതോർക്കുന്നില്ല. അത് കൊണ്ട് ഡയറി തുറന്ന് അവൾ എഴുതാൻ തുടങ്ങി. സംസാരിക്കാനാരുമില്ലാതാകുന്പോൾ ദിനാന്ത്യ ക്കുറിപ്പുകൾക്കായുള്ള താളുകളിലൂടെ അവൾ അവളോട് തന്നെ സംവദിക്കുന്നു. മനസ്സിൽ തുളുന്പിയ വാക്കുക്കൾക്കെല്ലാം അവൾ വിടുതൽ നൽകി"
ദിനാന്ത്യത്തിലും ദിനാരംഭാത്തിലും ഇഷ്ടങ്ങൾക്ക് വേണ്ടിയും പിന്തുടർച്ചക്കാർക്ക് വേണ്ടിയുമല്ലാതെ രേഖപ്പെടുത്തുന്ന കിളിമോഴികളെ ഓർത്തു. (എൻ. എസ് മാധവനാണോ വെള്ളെഴുത്താണോ കിളിമൊഴികൾ എന്ന് ആദ്യം പറഞ്ഞ് കേട്ടതെന്ന് ഓർക്കുന്നില്ല.)
കുറെ നാലുകളായി സുധീഷിന്റെ
ReplyDeleteകഥകൾ വായിക്കാൻ സാധിക്കാറില്ലായിരുന്നു
ഇതും വായിച്ചിട്ടില്ല.:((. വായിക്കുമെന്നു തോന്നുന്നുമില്ല. നിറഞ്ഞിരിക്കുന്ന പുസ്തക അലമാരകള് ഇപ്പോഴെന്റെ ഉറക്കം കെടുത്തുന്ന വിഷയമാണ്.
ReplyDelete