ഞാനും നഗരത്തിന്റെ സന്തതി ആവുകയാണ്.
12 ആം വയാസ്സിൽ വയനാട് എന്ന നാട് വിട്ട ശേഷം സ്വന്തമായി ഒരു സ്ഥലമുണ്ടെന്നു തോന്നിയിട്ടില്ല. അമ്മയുടെയും, അച്ഛന്റെയും നാടായ കുന്നംകുളവും, പൊന്നാനിയും, ഇതിനടുത്തെ ഗുരുവായൂരുമൊക്കെ അനാഥത്വം ആണ് കൂടുതലും തോന്നിച്ചിട്ടുള്ളത്. കേരളത്തിലെ താമസവും ജോലിയും കോഴിക്കോടിനെ എന്റെ പുതിയ നാടാക്കി. അറിഞ്ഞും സ്നേഹിച്ചും തുടങ്ങിയപ്പോഴേക്കും കോഴിക്കോട് വിടാനുള്ള സമയവുമായി.
താമരശ്ശേരി ചുരം കയറി വയനാട് കടന്ന് പത്ത് വർഷത്തോളം ചിലവഴിച്ച ബാംഗ്ലൂർ നഗരം തന്നെ വീണ്ടും ജീവിക്കാൻ വഴി കാട്ടിയത്.
ഇന്നെനിക്ക് പ്രിയപ്പെട്ട സ്ഥലം ഐ. ടി. പി. എല്ലിലെ കാർ പാർക്കിംഗ് ലോട്ട് ആണ്. ശനിയും ഞായറും ദിവസങ്ങളിൽ പ്രത്യേകിച്ച്. ആളനക്കം ഇല്ലാതെ കോണ്ക്രീറ്റ് കെട്ടിടത്തിൽ നിര നിരയായി നിർത്തിയിട്ട കാറുകൾക്കിടയിൽ ഒന്നിൽ ഡ്രൈവിംഗ് സീറ്റിൽ മോബിലോ പുസ്തകമോ അതുമല്ലെങ്കിൽ കിന്റിലോ വായിച്ചി രിക്കുന്ന സമയമാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സമയം.
ചുരവും, കാടും ഇനിയെനിക്ക് അനാഥത്വം തോന്നിച്ചേക്കാം. ഞാനും നഗരത്തിന്റെ സന്തതിയാവുകയാണെന്നതിന് ഇനിയൊരു തെളിവ് വേണമെന്നില്ല.

(പാതി രാത്രി കഴിഞ്ഞിട്ടും ഉറക്കം വരാതെയിരുന്നപ്പോൾ കുറിച്ചിട്ട ഒരു ഭ്രാന്തൻ ബ്ലോഗ്. ഈ വീക്ക് എൻഡിൽ എഴുതാൻ ഓണം തൊട്ട് "rational തിങ്കിങ്ങ് ആൻഡ് ഫ്രീ സ്പീച് ആർ under attack in india " എന്ന വിഷയം വരെ ഉണ്ടായിട്ടും ഈ ഭ്രാന്തൻ ബ്ലോഗാണ് എഴുതി വിടാൻ പറ്റിയത്!)
ReplyDeleteഇതൊരു സഞ്ചാരത്തിന്റെ തുടക്കമാണെങ്കിലോ ? ദേശാടനപ്പക്ഷിയായി ചിറകുവിരിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ ആണെങ്കിലോ ? :)
ReplyDeleteചുരവും, കാടും ഇനിയെനിക്ക് അനാഥത്വം തോന്നിച്ചേക്കാം.
ReplyDeleteഞാനും നഗരത്തിന്റെ സന്തതിയാവുകയാണെന്നതിന് ഇനിയൊരു
തെളിവ് വേണമെന്നില്ല.