Saturday, 18 July 2015

ഈദ് മുബാറക്

ടി.വി. യൊക്കെ ശിവോമ്മയും അപ്പൂസും കയ്യടക്കിയിരിക്കുന്നു. പഴയ പോലെ തന്നെയായി. വാർത്തകൾ ഒന്നും അറിയുന്നില്ല. ഫേസ് ബുക്ക്‌ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് തുറക്കുന്നത്.    

മുനീറും, ഷാഹിദും പെരുന്നാളിന് നാട്ടിൽ പോകുന്നുവെന്ന് കേട്ടപ്പോഴാണ് ഇത്തവണത്തെ പെരുന്നാളായിയെന്നറിയുന്നത്‌ തന്നെ.


ഫേസ്ബുക്ക്‌ തുറന്നപ്പോൾ ഈദ് മുബാറക് ഫോട്ടോകളും status മെസ്സേജ്കളും കാണുന്പോൾ ഒരു നോന്പ് കാലം മുഴുവൻ വീട്ടിൽ വച്ചുണ്ടാക്കാതെ കാദർക്കാന്റുമ്മാന്റെ നോന്പ് തുറ വിഭവങ്ങൾ കൊണ്ട് മാത്രം അമ്മയും ഞാനും അനിയനും കഴിച്ച് കൂട്ടിയ ഒരു ബാല്യ കാല റംസാൻ ഓർത്തുപോകുന്നു.      

1 comment:

  1. മൊബൈയിൽ ഫോണെന്ന ആ കുന്ത്രാണ്ടത്തിൽ
    ഇപ്പറിഞ്ഞ എല്ലാ വിശേഷങ്ങളും അപ്പപ്പോൾ ഒന്ന് തൊട്ടറിഞ്ഞ് കൂടെ ..

    ReplyDelete