കഥാ (സോറി, ബ്ലോഗ്) സന്ദർഭം:
ആത്മാഭിമാനത്തിന്റെ പേരിൽ (അതോ ഈഗോയുടെ പേരിലോ?) ജോലി രാജി വച്ചൊരു അമ്മ, ഒരു വർഷത്തെ കരിയർ ബ്രേക്കിന് ശേഷം -
മഞ്ജു വാരിയർ ഹൌ ഓൾഡ് ആർ യു വിൽ പറയുന്നത് പോലെ
ഐ ആം ജസ്റ്റ് 36
എന്ന ബോധോദയം ഉണ്ടായപ്പോൾ
ഒരു ദിവസം: ആദ്യത്തെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് റിസൾട്ട് വന്നപ്പോൾ തോറ്റു എന്നറിഞ്ഞ അന്ന്
അപ്പു: അമ്മാ ഫൈവ് ഓ ക്ലോക്ക് ആയി.. കളിക്കാൻ zero ഫ്ലോറിൽ പോവാ.. അമ്മേം വാ..
നാടക റാണിയും എക്സ്ട്രീമ് ലി എക്സ്പ്രസ്സീവുമായ അമ്മ: അപ്പൂ, അമ്മ ഇന്നൊരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. അമ്മയ്ക്ക് ജോലി കിട്ടിയില്ല.. അമ്മ ഇന്ന് സങ്കടത്തിലാ.. ഇന്ന് അമ്മക്ക് പെട്ടെന്ന് ദേഷ്യം വരും. ദേഷ്യം പിടിപ്പിക്കരുത് കേട്ടോ. അപ്പു വെറുതെ വാശി പിടിക്കരുത്.
പിന്നീടൊരു ദിവസം:
രാവിലെ ഏഴു മണിക്ക് അപ്പൂനെ സ്കൂൾ ബസ്സിൽ കൊണ്ട് വിട്ടാൽ പിന്നെ രാത്രി ഏഴെ മുക്കാലിന് മാത്രം അപ്പൂനെ കാണാൻ കിട്ടുന്ന അമ്മ വൈകീട്ട് വീട്ടിലേക്കു വരുന്പോൾ വിഷ്വലൈസ് ചെയ്യുന്നു:
ഉച്ചക്ക് ബസ്സിൽ നിന്ന് പപ്പേടെ കയ്യും പിടിച്ചു ഇറങ്ങുന്ന അപ്പു, രണ്ടാളും കൂടി അടി പിടി കൂടി ഫുഡ് കോർട്ടിൽ ഇരുന്നു ഫുഡ് കഴിക്കുന്നത്, പപ്പേടെ ഫോണിൽ നിന്നും കണ്ണെടുക്കാതെ പപ്പ വാരിക്കൊടുക്കുന്ന ചോറ് വായിൽ വാങ്ങുന്ന അപ്പു, അപ്പൂന്റെ വെള്ള ഷർട്ടിലോ, പപ്പേടെ ഓഫിസ് ഷർട്ടിലോ കറിയായാൽ ഒരു കൂസലുമില്ലാതെ പപ്പ, രാത്രി വാഹനങ്ങളുടെ വെളിച്ചത്തിലൂടെ പപ്പേന്റെ കയ്യും പിടിച്ചു റോഡ് ക്രോസ്സ് ചെയ്ത് നടന്നു അമ്മേടെ അടുത്തേക്ക് വരുന്നത്..
രാത്രി വീട്ടിലെത്തിയ ശേഷം, അമ്മേടെ സ്നേഹ പ്രകടന സെഷൻ:
അപ്പൂ.. എന്തൊരു നല്ല മോനാ അമ്മക്ക്.. നല്ല വാവയാ ട്ടോ അമ്മേന്റെ മോൻ..
അമ്മേന്റെ ഏറ്റവും വലിയ സന്തോഷം എന്താന്ന് അറിയോ - അപ്പു ഉള്ളതാ അമ്മേന്റെ ഏറ്റവും വലിയ സന്തോഷം
ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന ഭാവത്തിൽ കളിച്ചോണ്ടിരുന്ന അപ്പൂന്റെ ഇൻസ്റ്റന്റെനിയസ് റെസ്പോൺസ്: (വളരെ ഗൗരവത്തോടെയും കുറ്റപ്പെടുത്തൽ ഇല്ലാതെയും)
അമ്മക്ക് സന്തോഷം ണ്ടാവുന്നത് ഓഫിസിൽ പോയാലല്ലേ?
വായിക്കുന്ന കഥകളിലും കണ്ട് കൂട്ടുന്ന സിനിമകളിലും ഒക്കെ മെസ്സേജ് പരതി നടക്കുന്ന അമ്മയ്ക്കുള്ള പാഠം:
ഈ unconditional ലവ് എന്നൊക്കെ പറയുന്നത് മക്കളോട് അമ്മമ്മാർക്കുള്ളതല്ല.. അവർക്ക് അമ്മയോടും പപ്പയോടുമുള്ളതാണ്

ഹാ ഹാാ.
ReplyDeleteമക്കളായി വരുന്ന അപ്പുമാരും അമ്മുമാരും
ReplyDeleteതലമുറകളായി അവരുടെ മാതാപിതാക്കൾക്ക് - അവർ
കൊടുക്കുന്ന വാത്സല്യത്തിനും ,സംരക്ഷണത്തിനും പകരം
തന്നുകൊണ്ടിരിക്കുന്ന സ്നേഹവായ്പുകൾ തന്നെയാണ് ജീവിതത്തിൽ
കിട്ടുന്ന ഏറ്റവും നല്ല ആനന്ദ മുഹൂർത്തങ്ങൾ ...!
ഓർക്കുക ...കാലം ഉരുളുമ്പോൾ സങ്കടങ്ങൾ അവർ പുറകെ തന്നുകൊള്ളുമെന്നുള്ളതും ..! !