ശനിയാഴ്ച രാവിലെയാണ് ഫാത്തിമയുടെ മെസ്സേജ് കണ്ടത്, സിറയുടെ മരണത്തെ കുറിച്ച്.
ഷോക്കിങ് ആയിരുന്നില്ല. പ്രതീക്ഷിച്ചിരുന്നു.
രണ്ട് വർഷം മുൻപ് ഇൻസ്റ്റഗ്രാമിൽ സിറയുടെ ഒരു ഫോട്ടോയിൽ സിറ മാസ്ക് വെച്ചിരിക്കുന്നത് കണ്ട് ഞാൻ സിറയോട് ചോദിച്ചിരുന്നു എന്താണ് മാസ്ക് വെച്ചിരിക്കുന്നത് എന്ന്. ഐ ആം ടേക്കിങ് ട്രീറ്റ്മെന്റ് ഫോർ ബ്രെസ്റ്റ് കാൻസർ, പ്യാരീ എന്ന് അന്ന് സിറ പറഞ്ഞിരുന്നു.
രണ്ടായിരത്തി ഇരുപത് ന്യൂ ഇയർ ദിവസം അധികമൊന്നും പ്ലാൻ ചെയ്യാതെയാണ് കണ്ണൂർ പ്രദേശത്തുള്ള പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ച സ്കൂൾ മേറ്റ്സിനെയൊക്കെ കാണാൻ തീരുമാനിച്ചത്.
സിറയെ എന്തായാലും കാണണം എന്ന് മനസ്സിലുണ്ടായിരുന്നു.
ലീവ് ഒക്കെ ഒരു പാട് എടുത്തത് കൊണ്ട് വരാൻ പറ്റുമോ എന്നുറപ്പില്ല, പക്ഷെ ഓഫീസിനടുത്താണ് മീറ്റ് ചെയ്യുന്നതെങ്കിൽ ലഞ്ച് ബ്രേക്കിൽ വരാൻ ശ്രമിക്കാമെന്ന് സിറ പറഞ്ഞു. അങ്ങനെ, സിറ ജോലി ചെയ്യുന്ന ബാങ്കിനടുത്തെ റെസ്റ്റോറെന്റ് ഞങ്ങൾ വെന്യൂ ആയി തിരഞ്ഞെടുത്തു. ടൈം ലഞ്ച് ബ്രേക്കും. രേഖയെ ആണ് ആദ്യം കണ്ടത്. പിന്നെ ദിവ്യ വന്നു. ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു റെസ്റ്റോറെന്റിൽ എത്തി. ഷാഹിദും, സുജയും വിനീതും ആണ് "ആൺ കുട്ടികളിൽ" വന്നത്. സിറ പറഞ്ഞത് പോലെ ലഞ്ച് ബ്രേക്കിൽ വന്നു. കാർ ഡ്രൈവ് ചെയ്താണ് സിറ വന്നത്.
ആരോഗ്യത്തോട് അനുബന്ധിച്ച കാര്യങ്ങൾ ചോദിക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു. സംസാരിച്ചു കൊണ്ട് ഷേയ്ക്ക് ഹാൻഡ് ചെയ്തപ്പോൾ സിറ എന്റെ കയ്യിൽ മുറുക്കി പിടിച്ചിരുന്നു കുറച്ചു നേരം. തിരിച്ച് ഞാനും. 23 വർഷങ്ങൾക്ക് ശേഷമാണ് സിറയെ കണ്ടത്.
അന്നത്തെ എന്റെ മുടി പോലെ തന്നെ ഷോർട്ട് ആയിരുന്നു സിറയുടെയെങ്കിലും ബ്രെസ്റ്റ് കാൻസർ സർവൈവ് ചെയ്ത കുറച്ചു പേരെയെങ്കിലും അറിയുന്നത് കൊണ്ട്, സിറയും രോഗ വിമുക്തയായിക്കാണും എന്ന് ഞാൻ മനസ്സിൽ കരുതി.
പുതിയ സ്കൂളിലേക്കുള്ള മാറ്റം കാരണം എട്ടാം ക്ലാസ്സിൽ ഞാൻ നാല് വിഷയങ്ങളിൽ ആദ്യത്തെ ടെർമിൽ തോറ്റു പോയിരുന്നു. ഒരു extrovert ആയിരുന്ന ഞാൻ പതുക്കെ ഉൾവലിഞ്ഞു തുടങ്ങിയിരുന്നു ആ കാലങ്ങളിൽ.
എട്ടാം ക്ലാസ്സിൽ പുതിയ സ്കൂളിലേക്ക് മാറിയപ്പോൾ ക്ലാസ്സ് നിറയെ നല്ല ഉയരമുള്ള പെൺകുട്ടികളായിരുന്നു. മഞ്ജു, ഫാത്തിമ, ബിന്ദു, രേഷ്മ, സിറ..
തമ്മിൽ ഉയരം കുറവുള്ള പെണ്കുട്ടികളായ രേഖയ്ക്കും, നവ്യക്കും, രാജിക്കും, ഗ്രീഷ്മക്കും, ഒക്കെ എന്നെക്കാൾ പൊക്കമുണ്ടായിരുന്നു. ഏറ്റവും പൊക്കമുള്ള പെണ്കുട്ടികളിലൊരാളായ സിറ ഒരു ബാക് ബെഞ്ചർ ആയിരുന്നു. ഒരു കുഴപ്പങ്ങളുമുണ്ടാക്കാത്ത, എല്ലാ കാര്യങ്ങളിലും പെർഫെക്റ്റ് ആയിരുന്ന, എല്ലാ ടീച്ചേഴ്സിനും ഇഷ്ടമുള്ള ഒരു പെർഫെക്റ്റ് കുട്ടി. വലിയ കയ്യക്ഷരമുള്ള സിറയുടെ ഹാൻഡ് റൈറ്റിംഗും, വൃത്തിയായി സൂക്ഷിക്കുന്ന പുസ്തകങ്ങളും ഒന്നും അധികമാരും മറന്ന് കാണുമെന്ന് തോന്നുന്നില്ല.
മിസ് വേൾഡ് ആയ ഐശ്വര്യ റായിയുടെയും മിസ് യൂണിവേഴ്സ് ആയ സുഷ്മിത സെന്നിന്റെയും ഒക്കെ വാർത്തകൾ ചൂടോടെ അറിഞ്ഞിരുന്നത് സിറയുടെ ഡിസ്കഷൻസിൽ നിന്നാണ്.
അത്യാവശ്യം നല്ലവണ്ണം സ്പോർട്സിലും ആക്റ്റീവ് ആയിരുന്നു സിറ. സിറ ത്രോബോൾ കളിക്കുന്നതൊക്കെ നന്നായി മനസ്സിലുണ്ട്.
അങ്ങനെ എല്ലാ കാര്യങ്ങളിലും സ്മാർട്ട് ആയിരുന്നു സിറ. ഇഷ്ടവിഷയങ്ങൾ സോഷ്യൽ സയൻസും, ഇംഗ്ലീഷും ആയിരിക്കണം. അതിലാണ് ഏറ്റവും കൂടുതൽ സ്കോർ ചെയ്തിരുന്നത്. ഞാൻ struggle ചെയ്തിരുന്ന വിഷയങ്ങൾ ആയിരുന്നത് കൊണ്ട്, സിറയോട് ആ കാര്യത്തിലും എനിക്കൊരു ബഹുമാനം ആയിരുന്നു.
ഇവിടെ പോസ്റ്റ് ചെയ്യാതെ പോയ ഒരു പീസ് എഴുത്തുണ്ടായിരുന്നു. മഞ്ജുവിനെ കുറിച്ച്. അതിലെഴുതിയ കുറച്ചു ഓർമ്മകൾ ഇങ്ങോട്ട് പകർത്തുകയാണ്.
വയനാട്ടിലെ ഞങ്ങളുടെ വീട്ടിൽ ദൂർദർശൻ കിട്ടില്ലായിരുന്നു. അത്. കൊണ്ട് തന്നെ അന്നത്തെ പോപ്പുലർ ടി. വി. പരിപാടികളൊന്നും എനിക്കറിയില്ലായിരുന്നു. സുരഭിയും, വേൾഡ് ദിസ് വീക്കും, തെഹ്കീകാത്തും, ശാന്തിയും, എല്ലാം മഞ്ജുവിനോടൊപ്പം ഡിസ്കസ് ചെയ്യുന്ന സിറയെ ഞാൻ അല്പം ആരാധനയോടെ തന്നെയാണ് അന്ന് (ഇന്നും) കണ്ട് കൊണ്ടിരുന്നത്.
ഒൻപതാം ക്ലാസ്സിൽ പഠിത്തത്തിൽ ഞാൻ പതിയെ മുൻപോട്ട് വരാൻ തുടങ്ങിയിരുന്നു. ഓരോ സബ്ജെക്ടിലെ മാർക് വരുമ്പോഴും സിറ എന്റെ മാർക്ക് കൂടി അറിയാൻ വ്യഗ്രത കാണിച്ചു തുടങ്ങിയിരുന്നു. ചിലപ്പോൾ എന്റെ മാർക് അറിഞ്ഞില്ലെങ്കിൽ വീട്ടിൽ വിളിച്ചു അമ്മയോട് സംസാരിക്കുമായിരുന്നു, മാർക്ക് അറിയാൻ. ഒരു ദിവസം സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു, സിറ വിളിച്ചിരുന്നു, നിന്റെ മാർക് അറിയാനാണെന്ന്. എന്റെ കോൺഫിഡൻസ് പതുക്കെ തിരിച്ചു വരാൻ തുടങ്ങിയതിൽ സിറ കാണിച്ച ആ അംഗീകാരത്തിന് ഒരു വലിയ പങ്കുണ്ട്. ടെൻത് സ്റ്റാൻഡേർഡ് റിസൾട്ട് നേരത്തെ തന്നെ അറിഞ്ഞപ്പോൾ അതൊക്കെ സിറ വീട്ടിൽ വിളിച്ചു സംസാരിച്ചത് ഇപ്പോഴും ഓർക്കുന്നു.
ഒരു ജോലി കിട്ടിയെന്ന് പറഞ്ഞുകൊണ്ട് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ ആദ്യം വന്ന വിഷ്ഷുകളിൽ ഒന്ന് സിറയുടെതായിരുന്നു. ജീവിതത്തിലെ നല്ല കാര്യങ്ങളെ കുറിച്ച് പോസ്റ്റ് ചെയ്യുമ്പോൾ സ്ഥിരമായി റെസ്പോണ്ട് ചെയ്തിരുന്ന ഒരാളായിരുന്നു സിറ. സിറ ഉണ്ടായിരുന്നപ്പോൾ ആ നല്ല മനസ്സ് ശ്രദ്ധിക്കാതെ പോയോ എന്ന് സിറ ഇല്ലാതായപ്പോൾ തോന്നുന്നു. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നപ്പോൾ ഗ്രൂപ്പിൽ ഒരിക്കൽ വളരെ നാച്ചുറൽ ആയി പറഞ്ഞു പോയതാണ് - ഈ ഗ്രൂപ്പിലെ ആ സെൻസ് ഓഫ് belongingness ഈസ് awesome എന്ന്. സിറയില്ലാത്ത ആ ഗ്രൂപ്പ് ഒരിക്കലും ബെസ്ററ് ക്ലാസ് പലവട്ടം വാങ്ങിയ ഞങ്ങളുടെ ണയൻത്ബി അല്ലെങ്കിൽ ടെൻത് ബി ആവില്ല.
നേരിട്ട് കണ്ടപ്പോൾ അച്ഛന്റെ ഹാർട്ട് ഓപ്പറേഷന് ക്ലാസ്സ്മേറ്റും കാർഡിയോ തൊറാസിക് സർജനുമായ ആയ ശിശിർ സഹായിച്ചതിനെ കുറിച്ചും ഒക്കെ പറഞ്ഞു. ശിശിർ മലബാറിലെ ആദ്യ ഹാർട്ട് ട്രാൻസ്പ്ലാന്റ് സർജറി ചെയ്ത ടീമിലെ അംഗമായിരുന്നുവെന്നും, അതൊരു വാർത്തയായിരുന്നു എന്നുമൊക്കെ ഞങ്ങളെ അറിയിച്ചത് സിറയാണ്. ഗ്രൂപ്പ് തുടങ്ങിയ കാലത്ത്, ഗൂഗിളിൽ ജോലി ചെയ്യുന്ന അഭിലാഷിനെ ഗ്രൂപ്പിൽ ചേർത്തത് സിറയായിരുന്നു. കൂടെ പഠിച്ചവരുടെ ഉയർച്ചകൾ സന്തോഷത്തോടെ കണ്ടിരുന്നു സിറ എന്ന് എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട്.
അവസാനമായി സംസാരിച്ചത്, പഴയ ഫുട്ബാൾ പ്ലേയർ ആയിരുന്ന സിറയുടെ അച്ഛനെ കുറിച്ചൊരു വാർത്ത സിറ വാട്ട്സാപ്പിൽ പോസ്റ്റ് ചെയ്തതിനെ കുറിച്ചായിരുന്നു. സിറയുടെ ഒപ്ടിമിസവും, സ്പോർട്സ്മാൻ സ്പിരിറ്റും, പോസിറ്റിവിറ്റി യുമൊക്കെ സ്പോർട്സ് മാൻ കൂടിയായിരുന്ന ആ അച്ഛന്റെ ക്വാളിറ്റി imbibe ചെയ്തതായിരിക്കണം എന്ന് അന്ന് മനസ്സിൽ ഓർത്തു.
സിറയുടെ ഇൻസ്റ്റാഗ്രാമിൽ അധികവും ട്രിപ്പുകളുടെയും, ഈവെന്റ്റ്സിന്റെയും, ഒക്കേഷൻസിന്റെയും ചിത്രങ്ങളാണ്. ജീവിതം കൂടുതൽ ആസ്വദിക്കേണ്ടിയിരുന്നു എന്ന് ഒരിക്കൽ സിറ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് ഇപ്പോൾ ഓർക്കുന്നു.
വായിക്കുമ്പോൾ ആ പഴയ 9/10ബി ക്ലാസ്സ്റൂം ഓർമ്മകളുടെ കൂടെ, ആ സുഹൃത്തിനെ കൂടി ഓർത്തു പോകുന്നു....Rest in peace Sira 😢
ReplyDeletePyari aa shockil ninnu marNe patunilla... Nammal lifil palathum marannu pokunnu.. oral okumbola aa aal namude lifil ethra important aanu ennu naam manasilakkunatu.. ee thirakku pidicha jeevithathil naam palapozhum epolum samsarichilwnkilum valare churukkam per namude hridayathinte adithuttil ennum undakum.. aa alude viyogam nammale valathe swadeenikkim..angane ulla ente priyasuhurthairunnu Sira.. rest in peace Sira.. u will b missed till I'm alive
ReplyDeleteMemories live forever ❤️
ReplyDelete