(റീഡിങ് ഗ്ലാസ് ഇല്ലാതെ റ്റൈപ്പ് ചെയ്തതാണ് - അക്ഷരതെറ്റുകൾ ഉണ്ടായേക്കാം, പൊറുക്കുക. വയസ്സ് നാല്പത്തിനാലായേ..)
പറഞ്ഞു വരുന്നത് കിഷ്കിന്ധാ കാണ്ഡത്തെ കുറിച്ചാണ്. സിനിമയെ കുറിച്ചിനി ഒരു അഭിപ്രായം പറയേണ്ട ആവശ്യമില്ലാന്നറിയാം
സി ബി ഐ ഡയറിക്കുറിപ്പിനും, റാം ജി റാവിനും ശേഷം സ്ഥിരം ചെയ്യുന്ന തരം വേഷങ്ങളിൽ നിന്ന് മാറി ഇത്രേം പ്രാധാന്യം ഉള്ള ഒരു വേഷം വിജയരാഘവന് ലഭിച്ച് കണ്ടതിൽ സന്തോഷം തോന്നി.
മേൽപ്പറഞ്ഞ റോളുകൾക്ക് ശേഷം ആദ്യാമായിട്ടാണെന്ന് തോന്നുന്നു വിജയരാഘവനെ മലയാളി പ്രേക്ഷകർ ഓർത്തിരിക്കാൻ കഴിയും വിധം ഒരു വേഷം അയാളെ തേടി വരുന്നത്. തിലകനും, ഇന്നസെന്റും, ഒടുവിലും, മുരളി യുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു തലമുറയോടൊപ്പം അഭിനയിച്ചത് കൊണ്ടാവാം അങ്ങനെ സംഭവിച്ചത്. യവനികയിൽ ഭരത് ഗോപിയുടെയൊക്കെ മറവിൽ തിലകൻ നിഷ്പ്രഭനായ പോലെ.
കിഷ്കിന്ധാ കാണ്ഡം അടുത്തുള്ള തീയ്യറ്ററിൽ വന്നത് ഒരു ദിവസത്തേക്കാണ്. അന്ന് കാണാൻ കഴിഞ്ഞില്ല. ഓ ടി ടി യിലാണ് കണ്ടത്. എല്ലാവരും കയ്യൊതുക്കത്തോടെ അഭിനയിച്ച സിനിമയാണെങ്കിലും സിനിമ കണ്ട് കഴിഞ്ഞപ്പോൾ ഈയടുത്തെങ്ങാനും ഒരു റീലിൽ വിജയരാഘവൻ പറഞ്ഞു കേട്ടത് ഓർക്കുന്നു - അവാർഡുകളൊന്നും തന്നെത്തേടി വന്നിട്ടില്ലായെന്ന്. കിഷ്കിന്ധാ കാണ്ഡത്തിലെ അഭിനയത്തിന് വിജയരാഘവൻ ഒരു അവാർഡ് അർഹിക്കുന്നുണ്ട്. അത് അദ്ദേഹത്തിന് ലഭിക്കട്ടെ. എൻ എൻ പിള്ളയുടെ മകൻ എന്നതിലപ്പുറം ഒരു ഐഡന്റിറ്റി അയാൾക്കുണ്ട്.



No comments:
Post a Comment