Friday, 16 June 2017

പാൻട്രിയിലെ കുശലങ്ങൾ - 1


ക്രിക്കറ്റ് പ്രേമിയായ ലാവയോട് കൊച്ചു വർത്തമാനം പറയാന്ന് വിചാരിച്ചാ സച്ചിൻ എ ബില്യൺ ഡ്രീംസ് കണ്ടൊന്നു ചോദിച്ചത്.
മൂപ്പര് പറയുകയാ.. അത്ര പോരാന്നാ കേൾക്കുന്നത് എന്ന്.
ജനറേഷൻ ഗാപ് മറന്നു ഞാനും സംഭാഷണത്തിന് നീളം കൂട്ടാൻ വേണ്ടി പറഞ്ഞു
ട്വിറ്ററിൽ ഇന്ത്യൻ എക്സ്പ്രസിൽ വന്ന റിവ്യൂ കിടക്കുന്നതു കണ്ടതാ. ഞാൻ ക്ലിക്ക് ചെയ്യണ്ടാന്ന് വിചാരിച്ചു. കാണുന്നതിന് മുൻപ് ഒരു റിവ്യൂവും വായിക്കില്ലാന്നാ തീരുമാനിച്ചിരുന്നത്.

"ഉടൻ തന്നെ ലാവ":
ഞാനാ ചാനൽ ഒന്നും കാണാറില്ല. എന്താ അതിന്റെ പേര് പബ്ലിക്... പബ്ലിക്ക്ന്നല്ലേ.. ഞാനതാ കാണാറ്.

റിപ്പബ്ലിക്ക് - ഞാൻ സഹായിച്ചു.


(മലയാളീകരിച്ച കന്നഡ സംഭാഷണങ്ങൾ )

1 comment: