(സംഭാഷങ്ങൾ മറ്റൊരിന്ത്യൻ ഭാഷയിൽ നിന്ന് മാറ്റിയെഴുതിയത്)
ടിഫിൻ ബോക്സിൽ നോൺ വെജ് ആയത് കൊണ്ട് ഉണ്ണാൻ പുറത്തിറങ്ങാൻ തീരുമാനിച്ചപ്പോഴാണ് പിറകിൽ നിന്നും ഒരു കുഞ്ഞു ചർച്ച ശ്രദ്ധിക്കുന്നത്. എന്താണിന്നു ബ്രാഹ്‌മണന്റെ അടുക്കളയിലുണ്ടാക്കിയത് എന്നാണ് ആദ്യം കേട്ട ചോദ്യം. (ബ്രാഹ്മണരഡിഗെ എന്നായിരുന്നു പ്രയോഗം ) "നിങ്ങൾ ഒറ്റക്കാണോ പാചകം, മകൾക്കിഷ്ടമാണോ നിങ്ങളുടെ പാചകം."
"എന്ത് ചെയ്യാനാ! എന്റെ ഭാര്യക്ക് അടുക്കളയിൽ വേലക്കാരെ കയറ്റുന്നതിഷ്ടമല്ല. ഞങ്ങൾക്കും അവര് പാചകം ചെയ്തത് കഴിക്കാൻ പറ്റില്ല. അവളില്ലാത്ത ദിവസങ്ങളിൽ ഞാനെന്തെങ്കിലുമൊക്കെ വയ്ക്കും. മോളതൊക്കെ കഴിച്ചോളും."
കൊച്ചു ഗാങ്ങിനെ കടന്ന് വെള്ളം കുടിച്ചു തിരിച്ചു വരുമ്പോൾ അയാൾ എന്നോട് കുശലാന്വേഷങ്ങൾ തുടങ്ങി.
സംഭാഷങ്ങൾ ഇംഗ്ലീഷിൽ നിന്ന് മാറ്റിയെഴുതിയത്: നിങ്ങളുടെ പേരിനൊപ്പം
ഈ "ബ്ലോഗ്സ്" എന്ന് എങ്ങനെ പേര് വന്നു? പഞ്ചാബി ആണോ? അതോ നിങ്ങൾ രജപുത്രരാണോ?
പഠിക്കുന്ന കാലം മുതൽ കേട്ട് തുടങ്ങിയതാണ് ഈ ചോദ്യം. ഓരോരുത്തരെയും ഓരോന്ന് പറഞ്ഞു പറ്റിക്കുന്നത് എനിക്കൊരു തമാശയാണ്.
ചിലരോട് പറയും ഞാൻ ഉത്തരേന്ത്യക്കാരനെയാണ് കല്യാണം കഴിച്ചതെന്ന്. ചിലരോട് പറയും എന്റെ കുടുംബപ്പേരാണെന്ന്. അങ്ങനെ അപ്പപ്പോ തോന്നുന്ന ഓരോന്ന് തട്ടി വിടും.
ഇത്തവണയും ചോദ്യം കേട്ട് ഞാൻ ചിരിച്ചു. കേരളത്തിൽ "ക്രേസി" പേരുകൾ ഇടുന്നതു സാധാരണയാണെന്നു പറഞ്ഞു ഞാൻ ഇത്തവണ ഒരു "നല്ല കുട്ടിയാവാൻ" തീരുമാനിച്ചു.
അയാൾ വിടുന്ന ലക്ഷണമില്ല.
അല്ല, രാജ്പുട്സ് അല്ലേ നിങ്ങൾ? കേരളത്തിൽ നിന്ന് പൊതുവെ നായർ നമ്പ്യാർ എന്നൊക്കെയാണല്ലോ കേൾക്കാറ്. ബ്ലോഗ്സ് എന്ന് അധികം കേട്ടിട്ടില്ല.
പുറമെ ആകെ ഉണർവൊന്നും കാണിക്കാറില്ലെങ്കിലും മുപ്പത്തിയേഴാം വയസ്സിലും ഉള്ളിലെ ഊർജ്ജം കെട്ടിട്ടില്ല എന്ന് പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. എന്റെ ഉള്ളിലെ adrenaline flow പെട്ടെന്ന് ഞാനറിഞ്ഞു.
ഒരു പ്രസംഗം തന്നെ ആവാമെന്നാണ് ആദ്യം തോന്നിയത്.
"എന്റെ പേരിനു പിന്നിൽ ഒരുപാട് രാഷ്ട്രീയമുണ്ട്. എന്റെ മുത്തച്ഛൻ ഒരു ഫയർ ബ്രാൻഡ് ആയിരുന്നു. 'കോമ്മ്യുണിസ്റ്റ്" ആയിരുന്നു, പുരോഗമനവാദിയും . പേരിൽ ജാതിയും മതവും ചേർക്കുന്നതിനോട് മൂപ്പർക്ക് താല്പര്യം ഇല്ലായിരുന്നു. അത് കൊണ്ട് എന്റെ പേരിനൊപ്പം ബ്ലോഗ്സ് എന്ന് ചേർത്തു."
ഇമ്പാക്ട് പ്രതീക്ഷിച്ചതിനേക്കാൾ വലുതായിരുന്നു.
അയാൾ വിയർക്കാൻ തുടങ്ങി. മുഖം ഒരു കർചീഫ് കൊണ്ട് തുടച്ചു. വെളുത്ത അയാളുടെ മുഖം ചുവന്ന് വന്നതും ഓർക്കുന്നു.
എന്റെ പേരിന്റെ strangeness കൊണ്ട് ഒരാളെ കൂടി പുളുവടിച്ചു പറ്റിച്ചതോർത്തു ചിരിയടക്കിപ്പിടിച്ചു കൊണ്ട് ഞാനെന്റെ നോൺ വെജ് നിറച്ചിരുന്നു ടിഫിൻ ബോക്സ് എടുത്തു നടന്നു - എന്റെ കാറിനകത്തിരുന്ന് ഭക്ഷണം കഴിക്കാൻ
പ്യാരി സിംഗ് റോക്കിങ്‌സ് എഗയ്ൻ ...
ReplyDeleteഎന്നാലും വടക്കേ ഇന്ത്യയിൽ ലഞ്ച് ബ്രെയ്‌ക്കിനുപോലും
ബീഫ് ഫ്രയ് കഴിക്കാനുള്ള ഒരു പെടാപാടുകള് ...!