Wednesday, 8 April 2020

അവർ - 1



എഴുത്ത് ഇടയ്ക്കിടയ്ക്ക് നിർത്താൻ തോന്നും.
ഫെമിനിസം, അംബേദ്കറിസം, സെക്യൂലറിസം ഇതൊക്കെ മനസ്സിൽ വെച്ച് എഴുതുമ്പോൾ അടുത്തുള്ള പല സുഹൃത്തുക്കളെയും നഷ്ടപ്പെടുന്നു. ഐഡിയാസിനെ ചേർത്ത് നിർത്തു
മ്പോൾ സുഹൃത്തുക്കളെ നഷ്ടപ്പെടാതിരിക്കാൻ എഴുതാതിരിക്കുന്നതായിരിക്കും ഭേദം എന്ന് തോന്നി.
മനസ്സിലുണ്ടായിരുന്ന പഴയ ഒരു ബ്ലോഗ് സീരിസ് ആണ് "അവർ". സുഹൃത്തായ ബിന്ദുവിനെയും, ഡിഷ്കു എന്ന് കളിയാക്കി വിളിച്ചിരുന്ന ഒരു സാറിനെയും, പ്രേംകു എന്ന് ഞങ്ങൾ സ്നേഹ പൂർവം വിളിച്ചിരുന്ന പ്രേംകുമാർ സാർ തുടങ്ങിയ കുറെ പേർ  ഒക്കെ അവർ അറിഞ്ഞോ അറിയാതെയോ തൊട്ടു കടന്നു പോയ ജീവിതങ്ങൾ ആയിരുന്നു, "അവർ" എന്ന സീരീസ് പ്ലാൻ ചെയ്തപ്പോൾ മനസ്സിൽ കണ്ടിരുന്നത്. ഈ കൊച്ചു ജീവിതത്തിൽ ഇനി ഇതിനൊന്നും നേരമില്ല എന്നൊരു തോന്നൽ. അത് കൊണ്ട്, ചുമ്മാ വാരി വലിച്ചൊരു ബ്ലോഗ്, ഇത് ഇവിടെ കിടക്കട്ടെ.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ നാല് വർഷങ്ങൾ, ജി. സി. ഇ. കെ യിലെ നാല് വർഷങ്ങൾ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈഗോ ഇല്ലാത്ത സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അത് ഞങ്ങൾ സിവിൽ കാരുടെ ക്ലാസ്സിലേതാണ് എന്ന് ഇപ്പോഴും തോന്നാറുണ്ട്. ഞങ്ങൾ വെറും 22 പേര് മാത്രമേ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ.. girls ന്റെ ഇടയിൽ gang ഇല്ലായിരുന്നു എന്നതായിരുന്നു ഒരു പ്രത്യേകത. കുഞ്ഞു ഗ്യാങ്ങുകൾ ഇല്ലാ എന്ന് പറഞ്ഞൂടാ.. എങ്കിലും എല്ലാ കുട്ടിക്കുട്ടി ഗ്യാങ്ങുകളും ഒന്നിച്ചു കൂടും, എപ്പോഴും. ഒറ്റക്കെട്ടായിരുന്ന ഒരു ക്ലാസ്. സ്നേഹത്തോടെ അല്ലാതെ ഒരാളെ പോലും ഓർക്കാൻ പറ്റുന്നില്ല.. എനിക്ക് മാത്രമല്ല, എല്ലാർക്കും അങ്ങനെയാണ് എന്ന് ഉറപ്പാണ്.

ഇന്ന് തീരെ പ്രതീക്ഷിക്കാതെ, എന്റെ 40 ആം ജന്മദിനത്തിന്, പ്രേംകുമാർ സാർ ആണ് ഈ ക്ലാസ് ഫോട്ടോ എഫ്. ബി. യിൽ ഷെയർ ചെയ്തു തന്നത്.

ഫീനിക്സ് എന്ന് പേരിട്ട് വിളിക്കുന്ന ഞങ്ങളുടെ ക്ലാസ്സിനെ കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല. ഇതെഴുതുമ്പോൾ, നാലഞ്ച് പേരാണ് എടുത്തു പറയാൻ തോന്നുന്നത്.. ബിന്ദു. ഞങ്ങളിൽ പലരെയും എല്ലാ വിഷയങ്ങളിലും പാസ് ആക്കി തന്നത്, ബിന്ദു ആണ്. എസ്. എ യും, ഡി. എച്. എസ്സും, ഒക്കെ ബിന്ദു ഇല്ലായിരുന്നെങ്കിൽ ഞാൻ പാസ് ആവില്ലായിരുന്നു. അറിവ്, പൊതുവെ എല്ലാവരും ഷെയർ ചെയ്യാതെ വെക്കുകയാണ് ചെയ്യാറ്. എന്നാൽ എൽ. എച്ചിൽ താമസിച്ചു പഠിക്കുന്നവരും, അല്ലാതെ വിസിറ്റിനായി എൽ. എച്ചിൽ വരുന്നവർക്കും ഒക്കെ ബിന്ദുവിന്റെ ഗൈഡൻസ് കിട്ടുമായിരുന്നു പഠിക്കാൻ. നീണ്ടു നിവർന്നു കിടക്കുന്ന ഒരു ബ്ലോഗ് ഒരു ആഗ്രഹമാണെങ്കിലും, അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല. ജീവിതം അത്രയ്ക്ക് ചെറുതാണ്. അത് കൊണ്ട്, കിടക്കട്ടെ ഞങ്ങളുടെ അധ്യാപിക കൂടിയായിരുന്ന പ്രിയ സുഹൃത്തിന് ഒരു നന്ദി, ഇവിടെ.  ചറപറ എന്ന് എഴുതുന്ന ഈ ബ്ലോഗിൽ.

5th സെമ്മിൽ ആണ് പ്രേംകു അഥവാ പ്രേംകുമാർ സാർ ഗസ്റ്റ് ലെക്ചറർ ആയി വരുന്നത്. ജീവിതം എന്റെ കാര്യത്തിൽ ഒരു വലിയ തോൽവി ആണ്. പേഴ്‌സനലിയും പ്രൊഫഷണലിയും എല്ലാം ഞാൻ തോറ്റു പോയിട്ടേ ഉള്ളൂ... എന്നാലും ചെറിയ ജയങ്ങളിൽ ഒന്ന് ഗേറ്റ് എഴുതി ആദ്യ അറ്റംപ്‌റ്റിൽ തന്നെ കിട്ടിയതാണ്. അത് പ്രേംകുമാർ സാറിന്റെയും, സാർ എനിക്കും യമുനയ്ക്കും പരിചയപ്പെടുത്തിയ ആർ. പി. ആർ സാറിന്റെയും ഗൈഡൻസ് കാരണം ആണ്. എന്റെയും, യമുനയുടെയും മാത്രമല്ല, ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവരുടെയും ജീവിതം മാറ്റി മറിച്ചതിന് പിന്നിൽ പ്രേംകുമാർ സാറിന്റെ unconditional സ്നേഹമുണ്ട്.

ജീവിതത്തിലെ തോൽവികൾ ഒന്നിന്റെയും മുൻപിലും പകച്ചു നിൽക്കാത്തത്, ആർ. പി. ആർ സാറും, പ്രേംകുവും  നേടിത്തന്ന ആ ഉന്നത വിദ്യാഭ്യാസം കാരണം ആണ്. (എല്ലാ വിഷയങ്ങളും ഒന്നിച്ചു പഠിച്ച യമുന എന്നെ പോലെ ആ വിദ്യാഭ്യാസം പാഴാക്കി കളഞ്ഞില്ല, എന്ന് ഇവിടെ എഴുതി ഇടട്ടെ... :))     

എല്ലാത്തിലും, ഒറ്റക്കെട്ടായി നിന്ന, ഈഗോകളില്ലാത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ഞങ്ങളുടെ കൊച്ചു ക്ലാസ്സിന്റെ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇത് ഇന്ന് ഷെയർ ചെയ്തു തന്ന പ്രേംകുമാർ സാറിന് പ്രത്യേകം നന്ദി. :) ഗുഡ് നൈറ്റ്. :) 

3 comments:

  1. രണ്ടാം ഭാഗം വരട്ടെ... 👍😀

    ReplyDelete
  2. Good night. Happy birthday

    ReplyDelete
  3. Don’t stop writing Pyari. Your writings are so good.. I am a fan of your blogs...but recently I could not follow you...Those old golden days were so nice...We Mechans have a special attachment to civil team....Remember our farewell journey to Bekal...Keep in touch...

    ReplyDelete