Thursday, 12 November 2020

ദൈവം

 ഡീസ്ട്രെസ് ചെയ്യാൻ എഴുത്തായിരുന്നു പതിവ്. ഇന്നലെ ഒരു ടെക് ബ്ലോഗ് എഴുതാമെന്ന് വിചാരിച്ചതായിരുന്നു. പഴയ പോലെ വിഷയങ്ങൾ ഇല്ല. 


ഇന്നിപ്പോ സ്കൂൾ whatsapp ഗ്രൂപ്പിൽ ഒരു മെസ്സേജ്. മുത്തപ്പനെ കുറിച്ചായിരുന്നു അത്. ഒരു പ്രാക്ടിസിങ് ഹിന്ദു അല്ലാതായിട്ട് ഒരു പാട് കാലമായി. എങ്കിലും ആ മെസ്സേജ് കണ്ടപ്പോ പറശ്ശിനിക്കടവ് പോവാൻ ഒരു ആഗ്രഹം. കോളേജിൽ പഠിക്കുന്ന കാലത്ത് ഓരോ പരീക്ഷ കഴിഞ്ഞാലും അങ്ങോട്ടൊടുമായിരുന്നു. പാസാക്കി തരണേ മുത്തപ്പാ എന്ന് പറയാൻ. 


ആദ്യകാലങ്ങളിലൊന്നും ഒരു അമ്പലത്തിന്റെ പ്രതീതി തോന്നിയിരുന്നില്ല അവിടെ പോവുമ്പോൾ. കാരണം കണ്ടു പരിചയിച്ച മറ്റു ക്ഷേത്രങ്ങൾ പോലെയല്ലായിരുന്നല്ലോ മടപ്പുര. നാല് വർഷങ്ങൾ പോയി


പ്പോയി തിരുവപ്പന കഴിഞ്ഞുള്ള ശാന്തതയൊക്കെ ഒരു അഡിക്ഷൻ തന്നെ ആയി മാറിയിരുന്നു. 25 പൈസ മുതൽ 13 രൂപ വരെ മാത്രമുള്ള തിരുവപ്പനയും, വെള്ളാട്ടവും, പയങ്കുറ്റിയും വഴിപാടുകൾ നേരുന്നതും എളുപ്പമാക്കി. ഓരോ പേപ്പറിനും ധൈര്യമായി ഓരോ വഴിപാടു നേരാം.


പോവണം ഒരിക്കൽ കൂടി. മനുഷ്യൻ തൊട്ടാൽ അശുദ്ധമാവാത്ത ആ ദൈവത്തെ ഒരിക്കൽ കൂടി കാണാൻ. 

  


1 comment:

  1. മുത്തപ്പനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. വിശദമായി എഴുതാമായിരുന്നു :)

    ReplyDelete